സൗന്ദര്യ രജനീകാന്ത് വിവാഹിതയായി;

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി. ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ ആയിരുന്നു വിവാഹ ചടങ്ങുകൾ. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കാമുടിയാണ് വരന്‍. സിനിമാ–രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, കമൽഹാസൻ, ലോറൻസ്, ലക്ഷ്മി മഞ്ജു, മണിരത്നം, വാലി തുടങ്ങിയവർ പങ്കെടുത്തു.

രജനീകാന്ത്, ലത ദമ്പതികളുടെ രണ്ടാത്തെ മകളാണ് സംവിധായികയും കൂടിയായ സൗന്ദര്യ. കുറച്ചു ദിവസങ്ങളായി വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുമായി തിരക്കിലാണ് രജനിയും കുടുംബവും. സൗന്ദര്യയുടെയും വിശാഖന്റെയും പ്രി–വെഡ്ഡിങ് റിസെപ്ഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പാര്‍ട്ടിയില്‍ രജനി പേരക്കുട്ടികള്‍ക്കൊപ്പം നൃത്തമാടിയത് സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മുത്തുവിലെ ഒരുവന്‍ ഒരുവന്‍മുതലാളി എന്ന ഹിറ്റ് ഗാനത്തിനാണ് രജനി ചുവടു വച്ചത്.

ഐശ്വര്യയുടെയും ധനുഷിന്റെയും മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദ് കൃഷ്ണയും ഒത്ത് നൃത്തമാടുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

രജനീകാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായിക കൂടിയായ സൗന്ദര്യ. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. 2010 ലായിരുന്നു ആദ്യ വിവാഹം. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള ആദ്യ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി’, അനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായിക കൂടിയാണ് സൗന്ദര്യ.

6 months ago