ഷമ്മിയെ വിറപ്പിച്ച ആ ഡയലോഗ് പിറന്നതിങ്ങനെ; ഗ്രേസിന്റെ ഓഡിഷൻ വിഡിയോ

‘ഏതു ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം’, വില്ലനെ നിക്ഷപ്രഭമാക്കുന്ന ഈ പഞ്ച് ഡയലോഗും സിമി എന്ന കുമ്പളങ്ങിക്കാരിയെയും കുമ്പളങ്ങി നൈറ്റ്സ് കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവില്ല. എറണാകുളം പെരുമ്പിള്ളി സ്വദേശിനിയാണ് ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ ഫഹദിന്റെ ഭാര്യയായി അഭിനയിച്ചത്. ഹാപ്പി വെഡ്ഡിങിലെ ചെറിയൊരു വേഷത്തിനുശേഷം ഗ്രേസിന്റെ ഗംഭീര തിരിച്ചുവരവുകൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്സ്.

ഇപ്പോഴിതാ ഗ്രേസ് ആന്റണിയുടെ ഓഡിഷന്‍ വിഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഓഡീഷന്‍ മുതല്‍, പെര്‍ഫോമെന്‍സ് കഴിഞ്ഞ് ഗ്രൂമിങിലേക്ക് കടന്ന് കുമ്പളങ്ങിയിലെ സിമി മോളാവുന്നത് വരെയുള്ള നിമിഷങ്ങൾ വിഡിയോയിൽ കാണാം.

2 months ago