മുഹമ്മദ് ഷായുടെ ചിത്രത്തിൽ മീര വാസുദേവ് നായിക

എൺപതുകളുടെ അവസാനങ്ങളിൽ മലയാളത്തിലെ ആദ്യ ടീനേജ് സംവിധായകൻ എന്ന് ഖ്യാതി നേടിയ പരസ്യ – ഹൃസ്വചിത്ര സംവിധായകൻ മുഹമ്മദ് ഷായുടെ ചിത്രത്തിൽ തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ മീരാ വാസുദേവ് നായികയാകുന്നു.

കേരളത്തിലെ അറിയപ്പെടുന്ന വെഡ്ഡിങ് സ്റ്റുഡിയോ ആയ സൂം ആർട്ടിന്റെ ബാനറിൽ റ്റി.എം. സുനിലും ഹക്കിം സൽ സബീലും ചേർന്ന് നിർമിക്കുന്ന പാണീഗ്രഹണം എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

ചലച്ചിത്ര ടെലിവിഷൻ രംഗത്തെ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ ‘കോൺടാക്ട്’ സംരംഭമായ ‘ലെസ്സൺസ്’ എന്ന ആന്തോളജി ചലച്ചിത്രത്തിലെ അഞ്ച് ചിത്രങ്ങളിലൊന്നാണ് പാണിഗ്രഹണം.

2016 ലെ കോൺടാക്ട് തിരക്കഥാ മൽസരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ ശ്രീല ഇറമ്പലിന്റെ ഭ്രഷ്ട് എന്ന തിരക്കഥയെ അവലംബിച്ചാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

കലാഭവന്റെ മിമിക്രി വേദികളിൽ തരംഗമായ കലാഭവൻ റഹ്മാൻ തന്റെ മുപ്പതു വർഷത്തെ സിനിമാ അഭിനയ ജീവിതത്തിൽ ചെയ്തിട്ടുള്ളതിൽ ഏറെ വ്യത്യസ്തമായ വേഷം ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നു.

സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അരങ്ങിലെത്തി നാടകാഭിനയത്തിന്റെ ഉന്നത തലങ്ങളിൽ അഭിരമിക്കുന്ന അഹമ്മദ് മുസ്‌ലിം ഈ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാള സിനിമയിൽ നിരവധി വർഷങ്ങളായി ഒട്ടനവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ റ്റി. റ്റി ഉഷ ഈ ചിത്രത്തിൽ ഒരു നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന മായാ സുകു ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാലതാരമെന്ന നിലയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന ബേബി ഗൗരി കൃഷ്ണ ഈ ചിത്രത്തിൽ നായികയുടെ കുട്ടിക്കാലത്തെ പ്രതിനിധാനം ചെയ്യുന്നു.

അഭിനേതാക്കൾ : മീര വാസുദേവ്, സന്തോഷ് കീഴാറ്റൂർ, കലാഭവൻ റഹ്മാൻ, അഹമ്മദ് മുസ്‌ലിം, റ്റി റ്റി ഉഷ. മായ സുകു, ബേബി ഗൗരി കൃഷ്ണ, ഷംനാദ് അലീഖാൻ, അനിൽ നെയ്യാറ്റിൻകര, ഷഹീൻ സുൽത്താൻ, സുധീർ സാരസ്യം, വിജയൻ കുഴിത്തുറ, മണികണ്ഠൻ നായർ, ശാസ്തമംഗലം മോഹൻ, രാജ്കുമാർ, അഖിലേഷ് എസ് നായർ, മുരുകേഷ്.

സംവിധാനം മുഹമ്മദ്ഷാ. കഥ, തിരക്കഥ, സംഭാഷണം– മുഹമ്മദ് ഷാ, ശ്രീലാ ഇറമ്പിൽ, നിർമാണം: ടി എം സുനിൽ, ഹക്കിം സൽ സബീൽ, ഛായാഗ്രഹണം: അയ്യപ്പൻ എൻ, ചിത്രസംയോജനം: നിഷാൽ കാ‍ഞ്ഞിരപ്പള്ളി, ചമയം പട്ടണം റഷീദ്, ശബ്ദലേഖനം റ്റി കൃഷ്ണനുണ്ണി, പശ്ചാത്തല സംഗീതം– ഉദയൻ അഞ്ചൽ, റീ റെക്കോർഡിങ്, മിക്സിങ്– റെജി, സംരംഗ് സ്റ്റുഡിയോ കരുനാഗപ്പള്ളി, DI/ കളറിംഗ് –ആർ മുത്തുകാജ്, സ്പെഷ്യൽ സൗണ്ട് എഫക്ട്: –രാജ് മാർത്താണ്ഡം, വസ്ത്രാലങ്കാരം: –സൂര്യ ശ്രീകുമാർ, കലാസംവിധാനം– മനോജ് പാവുമ്പ, പരസ്യകല –പ്ലെയിൻ സ്പീക്ക്, ഹെലിക്യാം– ജോബൻ കൊട്ടാരക്കര, അസിസ്റ്റന്റ് ക്യാമറാമാൻ –ഷമീർ, ജയ്ൻ കീഴ്പപേരൂർ, പിആർഒ –എ എസ് ദിനേശ് , റഹിം പനവൂർ,  പ്രൊഡക്ഷൻ കൺട്രോളർ: ഷാജി തിരുമല, ഗ്രാഫിക് ‍ഡിസൈൻ ഗോപൻ പനവിള, സ്റ്റിൽസ്: സന്തോഷ് അടൂർ, അസോസിയേറ്റ്  ഡയറക്ടർ: വിനീത് അനിൽ, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: റോസ് ചന്ദ്രസേനൻ, സമീർ ഷറഫുദീൻ, ഷിജിൻ ജോർജ്.

3 months ago