ആരാധകരെ ഞെട്ടിച്ച് സാനിയയുടെ അഭ്യാസപ്രകടനം

ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ സാനിയ ഇയ്യപ്പന്റെ മെയ്‌വഴക്കത്തെക്കുറിച്ചും ഫിറ്റ്നെസ്സിനെക്കുറിച്ചും ആരാധകർക്കോ പ്രേക്ഷകർക്കോ യാതൊരു സംശയവും ഉണ്ടാകാനിടയില്ല. എന്നാൽ താരം സമൂഹമാധ്യമത്തിൽ പങ്കു വച്ച ഒരു ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. രണ്ടു കൈകളും ഒരു കാലും തറയിൽ കുത്തി ഒരു കാൽ ഉയർത്തി മുകളിലേക്ക് വച്ചാണ് താരം ഇൗ ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. 

ഞെട്ടലോടെയാണ് താരത്തിന്റെ ചിത്രം കണ്ട ആരാധകർ പ്രതികരിക്കുന്നത്. ഒരു വലിയ കെട്ടിടത്തിന്റെ മുകളിൽ ജനാലയോട് ചേർന്നാണ് താരം ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്. ഇത് വളരെ ആപകടം നിറഞ്ഞതാണെന്നും ചില ആളുകൾ പ്രതികരിക്കുന്നുണ്ട്. ഒരു ചിത്രശലഭത്തിന്റെ സ്മൈലിയാണ് പടത്തിന്റെ ക്യാപ്ഷനായി സാനിയ ഇട്ടിരിക്കുന്നത്. 

നേരത്തേ പ്രേതം 2–വിൽ ഒരുപാട് മെയ്‌വഴക്കം ആവശ്യമുള്ള രംഗങ്ങൾ സാനിയ ചെയ്തിരുന്നു. ഡി4ഡാൻസ് എന്ന ഡാൻസി റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയരംഗത്തേക്കെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലാണ് സാനിയ അവസാനം അഭിനയിച്ചത്.

2 months ago